ബ്രൈറ്റന്റെ പ്രധാന താരത്തിനായി മാഞ്ചസ്റ്റർ സിറ്റി രംഗത്ത്

Img 20220616 142902

കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച കുകുറേയയെ മാഞ്ചസ്റ്റർ സിറ്റി റാഞ്ചാൻ സാധ്യത. കുകുറേയക്കായി മാഞ്ചസ്റ്റർ സിറ്റി ആദ്യ ബിഡ് ഉടൻ സമർപ്പിക്കും. പെപ് ഗ്വാർഡിയോള താരത്തെ എന്തായാലും സിറ്റിയിൽ എത്തിക്കണം എന്ന് ഉറച്ചു നിൽക്കുകയാണ്. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്. കുകുറേയയെ വിട്ടു കൊടുക്കണം എങ്കിൽ വലിയ തുക തന്നെ ബ്രൈറ്റൺ ആവശ്യപ്പെടും. ബ്രൈറ്റൺ അവരുടെ മധ്യനിര താരമായ ബിസോമയെയും വിൽക്കുകയാണ്.

Previous articleപ്രീമിയർ ലീഗ് പുതിയ സീസൺ ഫിക്സ്ചർ എത്തി, ആദ്യ ദിവസം തന്നെ ആവേശകരമായ മത്സരങ്ങൾ
Next articleബിസോമയ്ക്ക് സ്പർസിൽ മെഡിക്കൽ