കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ക്വർട്ടറിലേക്ക് മുന്നേറിയപ്പോൾ താരമായി നിന്നത് ഗോൾ കീപ്പർ പിക്‌ഫോർഡ് ആയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഷൂട്ടൗട്ടിൽ വിജയം കണ്ടപ്പോൾ, കാർലോസ് ബക്കയുടെ ഷോട്ട് പറന്നു തടുത്ത പിക്‌ഫോർഡ് ഒരു മികച്ച നേട്ടം കൂടെ സ്വന്തമാക്കി.
1998ലെ ലോകകപ്പിലെ ഡേവിഡ് സീമാന്റെ സേവിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് കീപ്പർ ഒരു ഷോട്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ തടുക്കുന്നത്. 1998ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ക്രേസ്‌ക്‌പോയുടെ കിക്ക് ആണ് സീമാൻ സേവ് ചെയ്തത്, പക്ഷെ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപും പിക്‌ഫോർഡിന്റെ ഒരു മാസ്മരിക സേവ് ഉണ്ടായിരുന്നു, കൊളംബിയ സമനില ഗോൾ നേടുന്നതിന് തൊട്ടുമുൻപ് ഉറിബിയേയുടെ ഒരു ലോങ്ങ് ഷോട്ട് അവിശ്വസിനീയമാം വിധമായിരുന്നു പിക്‌ഫോർഡ് തടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial