മുൻ റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് റയൽ ബെറ്റിസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് റയൽ ബെറ്റിസ്. സെർജിയൊ കാനൽസിനെയാണ് റയൽ ബെറ്റിസ് നാലു വർഷത്തെ കരാറിൽ സൈൻ ചെയ്തിരിക്കുന്നത്. 27കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഇപ്പോൾ റയൽ സോസിഡാഡിൽ നിന്നാണ് ബെറ്റിസിലൃക്ക് എത്തുന്നത്. 2014 മുതൽ ബെറ്റിസിൽ ഉള്ള താരം 135 മത്സരങ്ങൾ സോസിഡാഡിനായി കളിച്ചിട്ടുണ്ട്.

2010 മുതൽ 2012 വരെ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സെർജിയോക്ക് പക്ഷെ റയലിൽ തന്റെ മികവ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. 10 മത്സരങ്ങളിൽ മാത്രമെ താരം റയലിനായി ജേഴ്സി അണിഞ്ഞിട്ടുള്ളൂ. ലാലിഗ ക്ലബായ വലൻസിയയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial