മൂന്നാം ടി20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഡക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം ആണ് ടീമിന്റെ വിജയം. ഇതടെ പരമ്പരയിലെ അവസാന ടി20യില്‍ വിജയം നേടി പര്യടനത്തിലെ തന്നെ ഏക ജയം പാക്കിസ്ഥാന്‍ സ്വന്തമാക്കി. 128 റണ്‍സ് ചേസ് ചെയ്യുകയായിരുന്നു ദക്ഷിണാഫ്രിക്ക 45 പന്തില്‍ 60 എന്ന നിലയില്‍ നില്‍ക്കുമ്പോളായിരുന്നു മഴ വില്ലനായി എത്തിയത്.

തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാനെ വിജയിയായി പ്രഖ്യാപിച്ചു. നേരത്തെ ജവേരിയ ഖാന്‍ 56 റണ്‍സ് നേടിയാണ് പാക്കിസ്ഥാനെ 127/6 എന്ന സ്കോറിലേക്ക് എത്തിച്ചത്.