കരാർ ചോർത്തിയതിൽ ബാർതൊമെയുവിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങി മെസ്സി

20210116 141714

മെസ്സിയുടെ കരാർ വിവരങ്ങൾ ചോർന്നത് വലിയ വിവാദമായി മാറിയിരുന്നു. അതിൽ ഇപ്പോൾ മെസ്സി നിയമ നടപടിക്ക് ഒരുങ്ങുകയാണ്. മുൻ ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു ഉൾപ്പെടെ കരാർ വിശദാംശങ്ങളെ കുറിച്ച് അറിവുള്ളവർക്ക് എതിരെ നിയമ നടപടി എടുക്കാൻ ആണ് മെസ്സി തീരുമാനിച്ചിരിക്കുന്നത്. ബാർതൊമെയു, തുസ്കറ്റ്സ്, ജോർദി മെസ്റ്റ്രെ, ഓസ്കർ ഗ്രവു, റോമ പുന്റി എന്നിവർക്ക് എതിരെ ആകും നിയമനടപടി.

എന്നാൽ കരാർ ചോർത്തിയത് താൻ അല്ല എന്ന് മുൻ ബാഴ്സലോണ പ്രസിഡന്റ് ബാർതമൊയു പറഞ്ഞിരുന്നു. ഇതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ല‌. എന്നും കരാർ വിവരങ്ങൾ ക്ലബിലെ നാലോ അഞ്ചോ പേർക്കു മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അവർക്കാണ് ഉത്തരവാദിത്വം എന്ന് ബാർതൊമെയു കഴിഞ്ഞ ദിവസം പറഞ്ഞു. എന്തായാലും നിയമനടപടികൾ ആരാണ് പിറകിൽ എന്നത് പുറത്തു കൊണ്ടു വരും.

Previous articleഹസാർഡിന് വീണ്ടും പരിക്ക്, കഷ്ടകാലം തുടർന്ന് റയൽ
Next articleമൂന്നാം ടി20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം