പാക്കിസ്ഥാന് നായകന് സര്‍ഫ്രാസ് അഹമ്മദിനു നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കെതിരെ നടത്തിയ വംശീയാധിക്ഷേപമാണ് നടപടിയ്ക്ക് കാരണമായത്. ഐസിസിയുടെ ആന്റി-റേസിസം കോഡിന്റെ ലംഘനത്തെത്തുടര്‍ന്നാണ് നടപടി.
സര്‍ഫ്രാസ് പിന്നീട് മാപ്പപേക്ഷിച്ചു രംഗത്തെത്തിയിരുന്നു. ഫെഹ്ലുക്വായോയും ദക്ഷിണാഫ്രിക്കയും താരത്തോട് ക്ഷമിച്ചുവെന്ന് പറഞ്ഞുവെങ്കിലും മാച്ച് റഫറി നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.
ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളും ടി20 മത്സരത്തിലെ രണ്ട് മത്സരങ്ങളുമാണ് സര്‍ഫ്രാസിനു നഷ്ടമാകുക. സര്‍ഫ്രാസിന്റെ അഭാവത്തില്‍ പാക്കിസ്ഥാനെ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക് ആണ് നയിക്കുന്നത്.