മൊറാട്ടക്കെതിരെ അത്ലറ്റികോ മാഡ്രിഡ് ആരാധകർ

- Advertisement -

ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ അത്ലറ്റികോ മാഡ്രിഡിൽ എത്തുമെന്ന് കരുതപ്പെടുന്ന അൽവാരോ മൊറാട്ടക്കെതിരെ പ്രതിഷേധവുമായി അത്ലറ്റികോ മാഡ്രിഡ് ആരാധകർ. ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൊറാട്ടക്കെതിരെ പ്രതിഷേധവുമായി അത്ലറ്റികോ മാഡ്രിഡ് ആരാധകർ രംഗത്തെത്തിയത്. താരത്തിന്റെ ട്രാൻസ്ഫർ അടുത്ത ദിവസം തന്നെ ഔദ്യോഗികമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അത്ലറ്റികോ മാഡ്രിഡിന്റെ പ്രാദേശിക എതിരാളികളായ റയൽ മാഡ്രിഡിന് വേണ്ടി കളിച്ച താരമാണ് മൊറാട്ട. ഇതാണ് പല ആരാധകരെയും താരത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. മൊറാട്ടയുടെ വരവ് അത്ലറ്റികോ മാഡ്രിഡ് യുവതാരം ബോർജ ഗാർസിസിന്റെ അവസരങ്ങൾ കുറക്കുമെന്നും അത്ലറ്റികോ മാഡ്രിഡ് ആരാധകർ ആരോപിച്ചു. അത്ലറ്റികോ മാഡ്രിഡിന്റെ പുതിയ ഫെർണാണ്ടോ ടോറസ് ആണ് ബോർജ ഗാർസിസ് എന്നാണ് ആരാധകരുടെ വാദം.

അതെ സമയം അടുത്ത ദിവസങ്ങളിൽ നിന്ന് മൊറാട്ടയുടെ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement