പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെയും ക്യാപ്റ്റൻ ബാബർ അസത്തിന് എതിരെയും രൂക്ഷമായ വിമർശനങ്ങൾ ആണ് എല്ലാ ഭാഗത്തു നിന്നും ഉയരുന്നത്. ബാബർ ക്യാപ്റ്റൻസി ഒഴിയണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ സലീം മാലിക് അഭിപ്രായപ്പെട്ടു.
ഇത്രയും വർഷങ്ങൾക്ക് ശേഷവും ടീമിനെ നയിക്കാൻ കഴിയുന്നില്ല എങ്കിൽ ബാബർ അസം നായക സ്ഥാനം ഒഴിയണം. വീണ്ടും വീണ്ടും തെറ്റുകൾ വരുത്തി കൊണ്ടിരിക്കാതെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. ക്യാപ്റ്റൻ ആകാൻ പറ്റിയ ഒരുപാട് കളിക്കാർ വേറെ ഉണ്ട് എന്നും മാലിക് 24 ന്യൂസിൽ പറഞ്ഞു.
ഇത്തരം സമ്മർദ സാഹചര്യങ്ങളിൽ മുതിർന്ന കളിക്കാർക്ക് വലിയ പങ്ക് വഹിക്കാൻ ആകും. ക്യാപ്റ്റൻ ആശയക്കുഴപ്പത്തിലാകുകയോ അല്ലെങ്കിൽ ആ സമയത്ത് തെറ്റായ തീരുമാനം എടുക്കുകയോ ചെയ്താൽ, മുതിർന്ന കളിക്കാരന് നയിക്കാനാകും. അതുകൊണ്ടാണ് സീനിയർ കളിക്കാരൻ എപ്പോഴും ഒരു ഫാസ്റ്റ് ബൗളറെ നയിക്കണമെന്ന് ഞാൻ എപ്പോഴും പറയുന്നത്. സലീം മാലിക് പറയുന്നു.