സൂപ്പര്‍ 4ലെ സൂപ്പര്‍ പോരാട്ടത്തിനായി ഇന്ത്യയും പാക്കിസ്ഥാന്‍, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sports Correspondent

Indiapakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിലെ സൂപ്പര്‍ 4 പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ടോസ് ഇന്ത്യയ്ക്കായിരുന്നു. അന്ന് ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തുപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയാണ് അവസാന ഓവറിൽ വിജയം പിടിച്ചെടുത്തത്. ഇപ്പോള്‍ സൂപ്പര്‍ 4ൽ വീണ്ടും ഇതേ ടീമുകള്‍ ഏറ്റുമുട്ടുകയാണ്.

ആദ്യ മത്സരത്തിൽ നിന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറങ്ങുന്നത്. പാക്കിസ്ഥാന്‍ നിരയിൽ ഷാഹ്നവാസ് ദഹാനിയ്ക്ക് പകരം ഹസന്‍ അലി ടീമിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ നിരയിൽ ഹോങ്കോംഗിനെതിരെ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റമാണുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് എത്തുമ്പോള്‍ ദീപക് ഹൂഡയും രവി ബിഷ്ണോയിയും ടീമിൽ ഇടം നേടി. പരിക്കേറ്റ ജഡേജയ്ക്കൊപ്പം അവേശ് ഖാനും ദിനേശ് കാര്‍ത്തിക്കും ടീമി. നിന്ന് പുറത്ത് പോകുന്നു

ഇന്ത്യ : KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Deepak Hooda, Hardik Pandya, Bhuvneshwar Kumar, Ravi Bishnoi, Yuzvendra Chahal, Arshdeep Singh

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Khushdil Shah, Iftikhar Ahmed, Shadab Khan, Asif Ali, Mohammad Nawaz, Haris Rauf, Mohammad Hasnain, Naseem Shah.