തല തുടരും!!! 2023 ഐപിഎലിലും ധോണി തന്നെ ചെന്നൈയുടെ നായകന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി എംഎസ് ധോണി തുടരുമെന്ന് അറിയിച്ച് ചെന്നൈ ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് ചെന്നൈ നായക സ്ഥാനം ഫ്രാഞ്ചൈസി രവീന്ദ്ര ജഡേജയ്ക്ക് നൽകിയിരുന്നു. എന്നാൽ മോശം പ്രകടനത്തിന് ശേഷം ജഡേജ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ദൗത്യം തിരികെ ധോണിയിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞ സീസൺ അവസാന മത്സരത്തിലും ധോണി ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഇപ്പോള്‍ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വരികയായിരുന്നു.