അവസാന മത്സരത്തിൽ കാലിടറി പാക് ബാറ്റിംഗ്, പരമ്പര കൈവിട്ടു

Sports Correspondent

Pakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 3-4ന് കൈവിട്ട് പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 209/3 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 142 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. 67 റൺസ് വിജയത്തോടെ ഇംഗ്ലണ്ട് പരമ്പര വിജയം സ്വന്തമാക്കി.

ആദ്യ ഓവറിൽ ബാബറിനെയും തൊട്ടടുത്ത ഓവറിൽ റിസ്വാനെയും നഷ്ടമായ പാക്കിസ്ഥാന് 5 റൺസ് മാത്രമായിരുന്നു ആ സമയത്ത് സ്കോറായി ഉണ്ടായിരുന്നത്. ഈ തിരിച്ചടികളിൽ നിന്ന് കരകയറാനാകാതെ പോയ പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ 56 റൺസ് നേടിയ ഷാന്‍ മസൂദ് ആയിരുന്നു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 3 വിക്കറ്റ് നേടി.