ശ്രീലങ്കയെ 122 റൺസിലൊതുക്കി പാക്കിസ്ഥാന്‍, നശ്ര സന്ധുവിന് 3 വിക്കറ്റ്

Sports Correspondent

Pakistansrilankawomen
Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രൂപ്പ് ഘട്ടത്തിലേത് പോലെ ഓള്‍ഔട്ട് ആയില്ലെങ്കിലും പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് സെമിയിൽ 122 റൺസ് മാത്രം നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടാനായത്. അവസാന ഓവറിൽ പിറന്ന 10 റൺസാണ് ടീമിന്റെ സ്കോര്‍ 120 കടക്കുവാന്‍ സഹായിച്ചത്.

35 റൺസ് നേടിയ ഹര്‍ഷിത മാധവിയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. അനുഷ്ക സഞ്ജീവനി 26 റൺസും നേടി. പാക്കിസ്ഥാനായി നശ്ര സന്ധു 3 വിക്കറ്റ് നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ശ്രീലങ്ക 112 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.