മെസ്സിയുടെ ഗോൾ കണ്ടു കണ്ണീർ അടക്കാൻ ആവാതെ പാബ്ലോ അയ്മർ

Picsart 22 11 27 03 08 42 394

ഇന്നലെ മെക്സിക്കോക്ക് എതിരായ മത്സരത്തിൽ അർജന്റീനക്ക് പ്രതീക്ഷകൾ തിരികെ നൽകിയ ഗോൾ കണ്ടു കണ്ണീർ അടക്കാൻ ആവാതെ അർജന്റീനയുടെ സഹ പരിശീലകനും മുൻ താരവും ആയ പാബ്ലോ അയ്മർ. അർജന്റീനക്ക് ആയി 58 മത്സരങ്ങൾ കളിച്ച അയ്മർ ആണ് തന്റെ ചെറുപ്പകാലത്തെ പ്രചോദനവും ഹീറോയും എന്നു മെസ്സി മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Pabloaimar2009 ൽ വിരമിച്ച തന്റെ ആരാധ്യ പുരുഷനായ അയ്മറിന് ഒപ്പം കളിക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. നിലവിൽ അർജന്റീന ടീമിന്റെ സഹ പരിശീലകൻ ആയ അയ്മർ മെസ്സിയുടെ ഗോൾ കണ്ടു ആനന്ദ കണ്ണീർ വാർക്കുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുക ആണ്. ജയം അല്ലാതെ മുന്നോട്ടു പോവാൻ പറ്റാത്ത അർജന്റീനക്ക് മെസ്സി എല്ലാ പ്രതീക്ഷയും തിരികെ നൽകുന്ന കാഴ്ചയാണ് മെക്സിക്കോക്ക് എതിരെ കണ്ടത്.