റഷ്യൻ ലോകകപ്പിൽ ഇറ്റലിയോട് കിടപിടിക്കുന്ന ഏക ടീം ബ്രസീൽ മാത്രമാണെന്ന് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനി. കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് വീക്കായ ടീമുകളാണ് റഷ്യൻ ലോകകപ്പിലുള്ളത്. ചില ഇറ്റാലിയൻ ആരാധകർ പറയുന്നത് പോലെ ഇറ്റലി ലോകകപ്പിനുണ്ടായിരുന്നെങ്കിൽ കപ്പുയർത്താൻ കൂടുതൽ സാധ്യത ഇറ്റലിക്ക് തന്നെയാണെന്നും മാൻചിനി കൂട്ടിച്ചെർത്തു. കഴിഞ്ഞ അറുപത് വർഷത്തിനിടെ ഇറ്റലിയില്ലാത്ത ആദ്യ ലോകകപ്പാണ് റഷ്യയിലേത്.
അടുത്ത യൂറോയ്ക്ക് യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് മാൻചിനി പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോ കിരീടമുയർത്തി കഴിഞ്ഞ് അടുത്ത ലോകകപ്പിനെ കുറിച്ച് സംസാരിക്കാം എന്നാണ് മാൻചിനിയുടെ പക്ഷം. ലോകകപ്പ് യോഗ്യത ലഭിക്കാതെ നിറം മങ്ങിയിരിക്കുന്ന ഇറ്റലിയെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് ദൗത്യമേറ്റെടുത്താണ് മാൻചിനി ഇറ്റാലിയൻ കോച്ചായത്. മാൻചിനിയുടെ ആദ്യ രാജ്യാന്തര ചുമതലയാണിത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ഗാലറ്റസറെ, സെനിറ്റ് സെന്റ് പീറ്റ്സ്ബർഗ് തുടങ്ങിയ ടീമുകളെ മാൻചിനി പരിശീലിപ്പിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial