‘തന്റെ ഒളിമ്പിക് സ്വർണം LGBT+ സമൂഹത്തിനു പ്രചോദനം ആവും എന്നാണ് പ്രതീക്ഷ’ ~ ടോം ഡെയ്ലി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഡൈവിങിൽ നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ നാലാം ഒളിമ്പിക്‌സിൽ 10 മീറ്റർ പ്ലാറ്റ്ഫോമിൽ മാറ്റി ലീയും ആയി സ്വർണം നേടിയ ശേഷം തന്റെ വികാരാതീതനായി പ്രതികരിച്ചു ടോം ഡെയ്‌ലി. മുമ്പ് തന്നെ തന്റെ ലൈംഗികത പരസ്യമാക്കിയ ബ്രിട്ടീഷ് ഡൈവർ മുമ്പ് തന്നെ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ആയി പ്രവർത്തിച്ചു വരുന്നും ഉണ്ടായിരുന്നു. 2013 ൽ സ്വവർഗ അനുരാഗിയാണ് എന്നു പരസ്യമാക്കിയ ടോം അമേരിക്കൻ തിരക്കഥാകൃത്ത് ഡസ്റ്റിൻ ലാൻസിനെ വിവാഹവും ചെയ്തിരുന്നു. ഇവർക്ക് റോബി എന്ന മകനും ഉണ്ട്. ടോക്കിയോ ഒളിമ്പിക്സിന് പോവുന്നതിനു മുമ്പ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പ്രചോദനം ആവാൻ ആണ് താൻ ഒളിമ്പിക്‌സിൽ പോവുന്നത് എന്നു ടോം വ്യക്തമാക്കിയും ഇരുന്നു.

ഒരു സ്വവർഗ അനുരാഗി ആയതിൽ അഭിമാനിക്കുന്നു എന്നു മെഡൽ നേടിയ ശേഷം പറഞ്ഞ ടോം തന്റെ നേട്ടം മറ്റ് ലൈംഗിക ന്യൂനപക്ഷ താരങ്ങൾക്കും വലിയ പ്രചോദനം ആവട്ടെ എന്നും പ്രത്യാശിച്ചു. ചെറുപ്പത്തിൽ പലപ്പോഴും താൻ സ്വവർഗ അനുരാഗി ആയതിനാൽ തനിക്ക് ഒരു നേട്ടവും കൈവരിക്കാൻ ആവില്ല എന്നു കരുതിയിരുന്നു എന്നു വ്യക്തമാക്കിയ ടോം തനിക്ക് ഒപ്പം നിന്ന കുടുംബം ആണ് ആ ചിന്ത മാറ്റിയത് എന്നും പറഞ്ഞു. തനിക്ക് ഒളിമ്പിക് ജേതാവ് ആവാൻ ആവുമെന്നത് പരിശ്രമിക്കുന്ന ഏതൊരാൾക്കും ഈ നേട്ടം കൈവരിക്കാം എന്നതിന്റെ സൂചന ആണെന്നും ടോം കൂട്ടിച്ചേർത്തു. ഒരു സ്വവർഗ അനുരാഗിയും ഒളിമ്പിക് ജേതാവും ആയതിൽ താൻ വളരെ അധികം അഭിമാനിക്കുന്നു എന്നും ഇതിഹാസ ബ്രിട്ടീഷ് ഡൈവർ വ്യക്തമാക്കി.