കഴിഞ്ഞ മൂന്നു ഒളിമ്പിക്സിലും ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് സ്വർണം നേടിയ പുരുഷന്മാരുടെ 100 മീറ്ററിൽ ഇത്തവണ ഫൈനലിൽ ജമൈക്കൻ താരങ്ങൾ ആരുമില്ല. രണ്ടാം സെമിഫൈനലിൽ ഓടിയ മുൻ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് യൊഹാൻ ബ്ലേക്ക് മാത്രം ആയിരുന്നു ജമൈക്കൻ പ്രതീക്ഷ എന്നാൽ ആ സെമിയിൽ അഞ്ചാം സ്ഥാനത്ത് ആയിരുന്നു ബ്ലേക്ക് റേസ് ഓടിതീർത്തത്. രണ്ടാം സെമിയിൽ പുതിയ ഏഷ്യൻ റെക്കോർഡ് നേടി വെറും 9.83 സെക്കന്റിൽ ഓടി എത്തിയ 31 കാരനായ ഇക്കണോമിക്സ് പ്രൊഫസർ കൂടിയായ ചൈനീസ് താരം സു ബിൻചാൻ ആണ് സെമിയിൽ ഏറ്റവും വേഗത്തിൽ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേ സെമിയിൽ അതേസമയത്ത് രണ്ടാമത് ആയ അമേരിക്കൻ താരം റോണി ബേക്കറിന് ആണ് സെമിയിൽ മികച്ച രണ്ടാമത്തെ സമയം. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയവും ഇത് ആയിരുന്നു.
രണ്ടാം സെമിയിൽ 9.84 സെക്കന്റിൽ മൂന്നാമത് എത്തിയ ഇറ്റാലിയൻ താരവും 9.90 സെക്കന്റിൽ നാലാമത് എത്തിയ ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെയും ആണ് 3 സെമിയിലുമായി മൂന്നും നാലും മികച്ച സമയം കുറിച്ചത്. അതേസമയം ആദ്യ സെമിയിൽ 9.96 സെക്കന്റിൽ ഒന്നാമത് എത്തിയ അമേരിക്കൻ താരം ഫ്രഡ് കിയർലിയും രണ്ടാമത് എത്തിയ കനേഡിയൻ താരം ആന്ദ്ര ഡി ഗ്രാസും (9.98 സെക്കന്റ് സമയം) അഞ്ചും എഴുമായി ഫൈനലിൽ എത്തി. രണ്ടാം സെമിയിൽ 9.98 സെക്കന്റിൽ ഒന്നാമത് എത്തിയ ബ്രിട്ടീഷ് താരം സാർണൽ ഹ്യൂഗ്സ് ആണ് ആറാമത് ആയി ഫൈനലിൽ എത്തിയത്. 10 സെക്കന്റിൽ രണ്ടാം സെമിയിൽ രണ്ടാമത് ആയ നൈജീരിയൻ താരം ഇനോ ആണ് ഫൈനലിൽ എത്തിയ എട്ടാമത്തെ താരം. അതേസമയം ഈ വർഷത്തെ മികച്ച സമയം കുറിച്ച സ്വർണം നേടുമെന്ന് പ്രതീക്ഷിച്ച ട്രൈവോൻ ബ്രൊമ്മൽ ഫൈനലിലേക്ക് യോഗ്യത നേടിയില്ല എന്നതും വലിയ അത്ഭുതം ആയി.