5 സ്വർണം! 2 ലോക റെക്കോർഡ്! 2 ഒളിമ്പിക് റെക്കോർഡ്! കാലബ് ഡ്രസൽ! നീന്തൽ കുളത്തിലെ സ്വർണമത്സ്യം!

ടോക്കിയോ ഒളിമ്പിക്സ് തന്റെ പേരിലാക്കി അമേരിക്കയുടെ നീന്തൽ കുളത്തിലെ സ്വർണമത്സ്യം കാലബ് ഡ്രസൽ. നീന്തൽ ഇനങ്ങൾ പൂർത്തിയായപ്പോൾ മത്സരിച്ച ആറു ഇനങ്ങളിൽ അഞ്ചിലും ഡ്രസൽ സ്വർണം നേടി. മാർക് സ്പിറ്റ്സിനും സാക്ഷാൽ മൈക്കിൾ ഫെൽപ്‌സിനും ശേഷം ആദ്യമായാണ് ഒരു താരം ഒരു ഒളിമ്പിക്‌സിൽ 5 സ്വർണ മെഡലുകൾ നേടുന്നത്. ഫെൽപ്‌സ് പങ്കെടുത്ത 6 ഇനങ്ങളിൽ 5 എണ്ണത്തിലും സ്വർണം നേടിയ ഡ്രസൽ 2 ലോക റെക്കോർഡ് പ്രകടനവും 2 ഒളിമ്പിക് റെക്കോർഡ് പ്രകടനവുമാണ് ടോക്കിയോയിൽ പുറത്ത് എടുത്തത്. 3 വ്യക്തിഗത ഇനങ്ങളിലും 2 ടീം ഇനങ്ങളിലും ആണ് ഡ്രസൽ സ്വർണം സ്വന്തമാക്കിയത്.100 മീറ്റർ ബട്ടർഫ്ലെയിൽ ലോക റെക്കോർഡ് പ്രകടനം ആയ 49.45 സെക്കന്റ് കുറിച്ചു ഡ്രസൽ. 3 തവണയാണ് ഡ്രസൽ ഹീറ്റ്സിലും സെമിയിലും ഫൈനലിലുമായി ഈ ഇനത്തിൽ ഒളിമ്പിക് റെക്കോർഡ് തിരുത്തിയത്.Dressel

50 മീറ്റർ ഫ്രീസ്റ്റൈലിൽ 27.07 സെക്കന്റിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ച താരം 100 മീറ്റർ ഫ്രീസ്റ്റൈലിലും 47.02 സെക്കന്റുകൾ കുറിച്ചു ഒളിമ്പിക് സ്വർണം കഴുത്തിൽ അണിഞ്ഞു. പുരുഷന്മാരുടെ 4×100 മീറ്റർ റിലെയിൽ സ്വർണം നേടിയ ഡ്രസൽ പുരുഷന്മാരുടെ 4×100 മീറ്റർ മിക്സഡ് റിലെയിൽ ലോക റെക്കോർഡ് സമയം ആയ 3 മിനിറ്റ് 26.78 സെക്കന്റുകൾ കുറിച്ച അമേരിക്കൻ ടീമിന്റെ പ്രധാന ഘടകവും ആയി. മത്സരിച്ചതിൽ 4×100 മീറ്റർ മിക്സഡ് റിലെയിൽ മാത്രം ആണ് ഡ്രസലിന് സ്വർണം നേടാൻ ആവാത്തത് അതിലാവട്ടെ അവസാന ലാപ്പ് വരെ ഏഴാമത് ആയ ടീമിനെ അഞ്ചാമത് എത്തിക്കാനും ഡ്രസലിന് അവസാന ലാപ്പിൽ ആയി. 2017 ലോക ചാമ്പ്യൻഷിപ്പിൽ ഏഴും 2019 ൽ 6 സ്വർണവും നേടിയ ഡ്രസൽ നിരവധി ലോക റെക്കോർഡുകൾക്കും ഉടമയാണ്. 2016 റിയോയിൽ സ്ഥാനം പിടിച്ച 2 ടീമിനിങ്ങളിലെ സ്വർണ നേട്ടം 2021 ടോക്കിയോയിൽ അഞ്ച് ആക്കി ഉയർത്തിയ 24 കാരനായ ഡ്രസൽ 2024 പാരീസിൽ എന്താണ് കാത്ത് വക്കുന്നത് എന്നു കണ്ടു തന്നെ അറിയാം. മൈക്കിൾ ഫെൽപ്‌സ് ഒഴിഞ്ഞ താര സിംഹാസനത്തിന്റെ പുതിയ അവകാശി അത് കാലബ് ഡ്രസൽ തന്നെയാണ്.20210729 082604 01