ആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ

Screenshot 20210724 070828

ഇന്ത്യയുടെ വലിയ പ്രതീക്ഷയായ ആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ദീപിക കുമാരി, പ്രവീൺ യാദവ് എന്നിവർ അടങ്ങിയ ടീം ആണ് ചൈനീസ് തായ്പേയെ ആദ്യ സെറ്റ് കൈവിട്ട ശേഷം 5-3 നു തോൽപ്പിച്ചു ക്വാർട്ടറിലേക്ക് മുന്നേറിയത്. ഭർത്താവ് അത്തനു ദാസിനെക്കാൾ യോഗ്യതയിൽ മികവ് കാണിച്ച പ്രവീൺ യാദവ് ആണ് ദീപികക്ക് പങ്കാളി ആയി എത്തിയത്.

3-1 പിന്നിൽ നിന്ന സമയത്ത് പ്രഫക്റ്റ് 10 പോയിന്റുകൾ വേണ്ട സമയത്ത് അത് സമ്മാനിച്ച ദീപികയുടെ മികവ് ആണ് ഇന്ത്യയെ ക്വാർട്ടറിൽ എത്തിച്ചത്. അതേസമയം ഇന്ന് ഇന്ത്യൻ സമയം 11 മണിക്ക് നടക്കുന്ന ക്വാർട്ടറിൽ ബംഗ്ലാദേശ് അല്ലെങ്കിൽ ആർച്ചറിയിലെ ഏറ്റവും വലിയ ശക്തിയായ ദക്ഷിണ കൊറിയ ആണ് ഇന്ത്യൻ എതിരാളികൾ. മിക്കവാറും ദക്ഷിണ കൊറിയ എതിരാളി ആവും എന്നതിനാൽ ക്വാർട്ടറിൽ ഇന്ത്യ ജയിക്കാൻ അത്ഭുതം തന്നെ സംഭവിക്കണം.

Previous articleഎറിക്സണ് സീരി എയിൽ കളിക്കാൻ കഴിഞ്ഞേക്കില്ല
Next articleവനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഇന്ത്യക്ക് കടുത്ത നിരാശ