വനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഇന്ത്യക്ക് കടുത്ത നിരാശ

Img 20210724 Wa0016 01

ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയിരുന്ന ഷൂട്ടിംഗിൽ ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ചു വനിത ഷൂട്ടർമാർ. ആദ്യ ദിനം നടന്ന 10 മീറ്റർ എയർ റൈഫിലിളിൽ ഫൈനലിലേക്ക് മുന്നേറി ആദ്യ എട്ടിൽ എത്താൻ ഇന്ത്യൻ ഷൂട്ടർമാർക്ക് ആയില്ല.

626.5 പോയിന്റുകൾ നേടിയ എലവെനിൽ വലരിവൻ പതിനാമത് ആയും 621.9 പോയിന്റുകൾ നേടിയ അപൂർവ ചന്ദല 36 മതും ആയാണ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും 10 മീറ്റർ എയർ പിസ്റ്റളിൽ അത്ഭുത ബാലൻ സൗരഭ് ചൗധരി, അഭിഷേക് വർമ ഡി എന്നിവരിൽ ആയി. ഇന്ന് രാവിലെ 9.30 നു ആണ് അവർ ഇറങ്ങുക.

Previous articleആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ
Next article10 മീറ്റർ എയർ റൈഫിലിളിൽ അവസാന ഷോട്ടിൽ സ്വർണം വെടിവച്ചിട്ടു ചൈനീസ് താരം, ടോക്കിയോയിലെ ആദ്യ സ്വർണം