എറിക്സണ് സീരി എയിൽ കളിക്കാൻ കഴിഞ്ഞേക്കില്ല

20210617 153501
Credit: Twitter

ഡെന്മാർക്ക് താരം എറിക്സൺ സീരി എയിൽ കളിക്കാൻ സാധ്യത ഇല്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഘടിപ്പിച്ച ഡീഫിബ്രില്ലേറ്റർ നീക്കം ചെയ്താൽ മാത്രമെ എറിക്സണ് ഇറ്റലിയിൽ കളിക്കാൻ ആകു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഫിൻ‌ലാൻഡിനെതിരായ ഡെൻമാർക്കിന്റെ യൂറോ 2020 ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയിൽ ആയിരുന്നു താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. അന്ന് എറിക്സന് ഹൃദയമിടിപ്പ് തുടങ്ങാൻ സഹായിക്കുന്ന ഡിഫിബ്രില്ലേറ്റർ ഘടിപ്പിച്ചിരുന്നു.

താരം എന്ന് പ്രൊഫഷണലിൽ ഫുട്ബോളിലേക്ക് തിരികെവരും എന്നത് വ്യക്തമല്ല. ഈ ആരോഗ്യ അവസ്ഥയിൽ പ്രധാന ലീഗുകളിൽ ഒന്നും എറിക്സണ് കളിക്കാൻ ആവില്ല. കൂടുതൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം മാത്രമെ എറിക്സൺ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ. സീരി എ ക്ലബായ ഇന്റർ മിലാന്റെ താരമാണ് ഇപ്പോൾ എറിക്സൺ.

Previous articleജർമ്മൻ സൈക്കിളിസ്റ്റിനും കോവിഡ്, ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കോവിഡ് കേസുകൾ 100 കടന്നു
Next articleആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ