അസലങ്കയുടെയും ഭണ്ടാരയുടെയും വിക്കറ്റുകള്‍ ടേണിംഗ് പോയിന്റ്

164 എന്ന സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടി20 പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷനക. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാറ്റ്സ്മാന്മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടതെന്നും ഷനക വ്യക്തമാക്കി.

ചരിത് അസലങ്കയുടെയും അഷെന്‍ ഭണ്ടാരയുടെയും വിക്കറ്റുകളാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും അരങ്ങേറ്റക്കാരായ താരങ്ങളെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും ലങ്കന്‍ നായകന്‍ വ്യക്തമാക്കി.