ഇന്ത്യയ്ക്ക് ചേസിംഗ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ലോകകപ്പ് 2019ലെ ഒന്നാം സെമിയില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്. മത്സരത്തില്‍ ടോസ് നേടി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാണ്ട് നിരയില്‍ ലോക്കി ഫെര്‍ഗൂസണ്‍ തിരികെ ടിം സൗത്തിയ്ക്ക് പകരം എത്തുമ്പോള്‍ ഇന്ത്യന്‍ നിരയിലും ഒരു മാറ്റമാണുള്ളത്. കുല്‍ദീപ് യാദവിന് പകരം യൂസുവേന്ദ്ര ചഹാല്‍ ടീമിലേക്ക് എത്തുന്നു.

താനും ബാറ്റിംഗാണ് ആഗ്രഹിച്ചതെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി അറിയിച്ചത്. മികച്ച സ്കോര്‍ നേടുവാന്‍ കഴിയുന്ന പിച്ചാണിതെന്നും കോഹ്‍ലിയും കെയിന്‍ വില്യംസണും പ്രതീക്ഷ പുലര്‍ത്തി.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ജെയിംസ് നീഷം, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

Previous articleഡി ലിറ്റിനെ വാങ്ങാനില്ല എന്ന് പി എസ് ജി
Next articleആഫ്രിക്കൻ നാഷൺസ് കപ്പ്, ക്വാർട്ടർ ലൈനപ്പായി