നോട്ടിങ്ഹാം ഫോറസ്റ്റിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ച ഗാർനർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ?

Img 20220601 004524

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ഭാവി എന്ന് കരുതപ്പെടുന്ന യുവതാരം ജെയിംസ് ഗാർനർ ഈ സീസണിൽ ക്ലബിനൊപ്പം തുടരണം എന്നാകും യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ പോയി ചാമ്പ്യൻഷിപ്പ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റിനായി കളിച്ച് അവരെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചാണ് ഗാർനർ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തുന്നത്. പൊതുവെ വളരെ മോശമായി കിടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് വലിയ കരുത്തായിരിക്കും ഗാർനർ.

എങ്കിലും ഗാർനറിനെ യുണൈറ്റഡ് ടീമിൽ നിർത്തുമോ എന്നത് സംശയമാണ്. ഗാർനറിനെ അടുത്ത സീസണിലും ലോണിൽ വേണം എന്ന് ഇതിനകം തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ലീഡ്സ് യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡിനീട് ഗാർനറെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ടെൻ ഹാഗ് പ്രീസീസണിൽ ഗാർനറിന്റെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷം ഗാർനറിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കും. ഗാർനറിന് 2024വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഉണ്ട്.