അർജന്റീനൻ താരം ലൊ സെൽസോ വിയ്യറയൽ 20 മില്യണ് സ്വന്തമാക്കാൻ സാധ്യത

അർജന്റീനയുടെ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൊ സെൽസോ വിയ്യറയലിൽ സ്ഥിര കരാർ ഒപ്പുവെച്ചേക്കും. ടോട്ടൻഹാമിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ താരം വിയ്യറയലിൽ കളിച്ചത്. താരത്തെ 20 മില്യൺ നൽകിയാൽ സ്ഥിര കരാറിൽ സ്വന്തമാക്കാൻ എന്ന് സ്പർസ് വിയ്യറയലിനെ അറിയിച്ചിട്ടുണ്ട്. വിയ്യറയൽ പരിശീലകൻ ഉനായ് എമെറിയും അതാണ് ആഗ്രഹിക്കുന്നത്.

മുമ്പ് റയൽ ബെറ്റിസിൽ തകർപ്പൻ പ്രകടനമായിരുന്നു ലൊ സെൽസോ കാഴ്ചവെച്ചിരുന്നത്. എന്നാൽ ആ മികവ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരത്തിൻ. ആവർത്തിക്കാൻ ആയില്ല. മുമ്പ് പി എസ് ജിക്ക് വേണ്ടിയും ലൊ സെൽസോ കളിച്ചിട്ടുണ്ട്.