നോർത്ത് ഈസ്റ്റിന്റെ യുവതാരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീം ശക്തമാക്കുകയാണ്. പുതുതായി നോർത്ത് ഈസ്റ്റിന്റെ യുവ വിങ്ങർ കെ ലാൽതതങ്കയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മിസോറാമിൽ നിന്നുമുള്ള മിഡ്ഫീൽഡറെ രണ്ടു വർഷത്തെ കരാറിലാകും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്. ഈ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ അവസരം കുറഞ്ഞതാണ് ലാൽതങ്ക ക്ലബ് വിടാൻ കാരണം.

ഈ സീസണിൽ 9 മത്സരങ്ങൾ ലാൽതങ്ക ഐ എസ് എല്ലിൽ കളിച്ചു. ഇതുവരെ ഐ എസ് എല്ലിൽ 29 മത്സരങ്ങൾ ലാൽതങ്ക കളിച്ചിട്ടുണ്ട്. നേരത്തെ ഐ ലീഗ് ക്ലബ് ആയ ഐസാളിലും താരം കളിച്ചിട്ടുണ്ട്. മുമ്പ് ഡി എസ് കെ ശിവാജിയൻസിന് വേണ്ടിയും ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.