എറിക് പാർതാലു ബെംഗളൂരു എഫ് സിയിൽ 2022വരെ

ബെംഗളൂരുവിന്റെ വിദേശ താരം എറിക് പാർതാലു പുതിയ കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് പുതിയ കരാർ. അവസാന മൂന്ന് സീസണായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉള്ള താരമാണ് പാർതാലു. ബെംഗളൂരു എഫ് സിക്കായി ഈ സീസണിലും ഗംഭീര പ്രകടനം പാർതാലു നടത്തിയിരുന്നു. സീസണിൽ 17 മത്സരങ്ങൾ കളിച്ച പാർതാലും 2 ഗോളുകളും 5 അസിസ്റ്റും ഈ സീസണിൽ ബെംഗളൂരു എഫ് സിക്കായി സംഭാവന ചെയ്തിട്ടുണ്ട്.

മുൻ ഓസ്ട്രേലിയൻ ഇന്റർനാഷണലാണ് എറിക് പാർതാലു. രണ്ടു തവണ ഓസ്ട്രേലിയയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ താരം. സ്കോട്ടിഷ് ലീഗിൽ ഗ്രെറ്റ്നയ്ക്കു വേണ്ടിയും എ ലീഗിൽ ബ്രിസ്ബനു വേണ്ടിയും എറിക് ബൂട്ടു കെട്ടിയിട്ടുണ്ട്. ഇതുവരെ ബെംഗളൂരുവിനായി 49 മത്സരങ്ങൾ ഇതുവരെ പാർതാലു കളിച്ചിട്ടുണ്ട്.

Previous articleഗോളിന്റെ അത്ഭുതബാലനായി ബ്രസീലിന്റെ റോഡ്രിഗോ
Next articleനോർത്ത് ഈസ്റ്റിന്റെ യുവതാരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്