ഐ ലീഗിൽ ഈ സീസൺ റിലഗേഷൻ ഉണ്ടാവില്ല

കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഐലീഗ് സീസൺ ഉപേക്ഷിച്ചേക്കാനും റിലഗേഷൻ ഒഴിവാക്കാനും എ ഐ എഫ് എഫ് ആലോചിക്കുന്നു. ഇതിനകം തന്നെ മോഹൻ ബഗാൻ കിരീടം നേടിയിട്ടുണ്ട് എന്നതിനാൽ ഇനി ലീഗ് തുടരേണ്ടതില്ല എന്നാണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. ലീഗ് ഇനി വീണ്ടും തുടങ്ങണം എങ്കിൽ കൊറോണ ഭീഷണി മൊത്തമായും അവസാനിക്കേണ്ടതുണ്ട്.

റിലഗേഷൻ പോരാട്ടം മാത്രമെ ലീഗിൽ ബാക്കിയുള്ളത് എന്നതിനാൽ ഇത്തവണ റിലഗേഷൻ വേണ്ടെന്നു വെച്ചു കൊണ്ട് ലീഗ് ഉപേക്ഷിക്കാൻ ആണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.ഐസാൾ ആണ് ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ ഉള്ള ടീം. അവരെ ലീഗിൽ നിലനിർത്തി കൊണ്ടാകും നടപടി. ഇതു സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഔദ്യോഗികമാകും. അവസാന നാലു റൗണ്ട് മത്സരങ്ങൾ ആണ് ഐലീഗിൽ ഇനി ബാക്കിയുള്ളത്.

Previous articleനോർത്ത് ഈസ്റ്റിന്റെ യുവതാരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്
Next articleമൂന്ന് ബഗാൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യണം എന്ന് പുതിയ പരിശീലകൻ