ക്രിക്കറ്റില്‍ നിന്ന് എന്ന് വിരമിക്കുമെന്ന് അറിയില്ല, എന്നാല്‍ ശ്രീലങ്ക മത്സരത്തിന് മുമ്പ് ഞാന്‍ റിട്ടയര്‍ ചെയ്യണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു

താന്‍ ക്രിക്കറ്റില്‍ നിന്ന് എന്ന് വിരമിക്കുമെന്ന് തനിക്കിപ്പോള്‍ അറിയില്ലെങ്കിലും ചിലര്‍ക്ക് ഞാന്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് വിരമിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷര്‍ക്ക് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ധോണിയും കേധാറും ബാറ്റ് ചെയ്ത രീതി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു, അന്ന് കാണികള്‍ ഇരുവരെയും കൂവലുകളോടെയാണ് വരവേറ്റത്.

ഈ ലോകകപ്പില്‍ ബാറ്റ് കൊണ്ടായാലും കീപ്പിംഗ് കൊണ്ടായാലും തന്റെ ഏറ്റവും മികച്ച പ്രകടനം ധോണിയ്ക്ക് പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. താരത്തിന്റെ വിരമിക്കല്‍ ലോകകപ്പിന് ശേഷമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കില്‍ അതാണ് ധോണിയുടെ വിരമിക്കലിന് അനുയോജ്യമായ അവസരമെന്നാണ് ബിസിസിഐയിലെ ചില വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ധോണി താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന സൂചനകളാണ് നല്‍കുന്നത്.

Previous articleലിത്വാനിയൻ സ്ട്രൈക്കർ ചെന്നൈയിൻ എഫ് സിയിൽ
Next articleകോല്‍പക് കരാറുകളും ടി20 അവസരങ്ങളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ശാപം