ലിത്വാനിയൻ സ്ട്രൈക്കർ ചെന്നൈയിൻ എഫ് സിയിൽ

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സി പുതിയ സൈനിംഗ് പൂർത്തിയാക്കി. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽകിസ് ആണ് ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 31കാരനായ നെരിജുസ് നേർക എന്നാണ് അറിയപ്പെടുന്നത്.

ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു അവസാനം നേർക കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ 15ആം ക്ലബായിരിക്കും ചെന്നൈയിൻ എഫ് സിം ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന നേർക രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleഡഗ്ഗൻ ബാഴ്സലോണ വിട്ടു
Next articleക്രിക്കറ്റില്‍ നിന്ന് എന്ന് വിരമിക്കുമെന്ന് അറിയില്ല, എന്നാല്‍ ശ്രീലങ്ക മത്സരത്തിന് മുമ്പ് ഞാന്‍ റിട്ടയര്‍ ചെയ്യണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു