ഇംഗ്ലണ്ട് – ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ ക്വറന്റൈൻ വേണ്ട

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് – ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ പങ്കെടുക്കുന്നതിന് മുൻപ് ക്വറന്റൈൻ വേണ്ടെന്ന നിർദേശവുമായി ബി.സി.സി.ഐ. നേരത്തെ എല്ലാ താരങ്ങൾക്കും ബി.സി.സി.ഐ ക്വറന്റൈൻ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് – ഓസ്ട്രേലിയ സെപ്റ്റംബർ 16ന് അവസാനിക്കുന്നത് കൊണ്ട് താരങ്ങൾ യു.എ.ഇയിൽ എത്തി 6 ദിവസം ക്വറന്റൈൻ പൂർത്തിയാക്കുമ്പോൾ അവരുടെ ടീമുകളുടെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമായിരുന്നു.

എന്നാൽ ഈ കാര്യത്തിൽ ബി.സി.സി.ഐ ഇളവ് അനുവദിച്ചതോടെ താരങ്ങൾക്ക് ആദ്യ മത്സരം മുതൽ ടീമിനൊപ്പം കളിക്കാൻ കഴിയും. നിലവിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ നിശ്ചിത ഓവർ പരമ്പരയിൽ താരങ്ങൾ എല്ലാം ബയോ സുരക്ഷക്ക് ഉള്ളിൽ ആയതുകൊണ്ടാണ് താരങ്ങൾക്ക് ഇളവ് അനുവദിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഐ.പി.എല്ലിൽ പങ്കെടുക്കേണ്ട ഇംഗ്ലണ്ട് – ഓസ്‌ട്രേലിയൻ താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റ് വഴിയാകും യു.എ.ഇയിൽ എത്തുക.

അതെ സമയം താരങ്ങൾ യു.എ.ഇയിലേക്ക് തിരിക്കുന്നതിന് 96 മണിക്കൂറിന് ഇടയിൽ കോവിഡ് – 19 പരിശോധന നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമാവും താരങ്ങൾക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവുക. കൂടാതെ താരങ്ങൾ യു.എ.ഇയിൽ എത്തിയതിന് ശേഷവും കോവിഡ്-19 ടെസ്റ്റിന് വിധേയമാവണം.