ലിവർപൂൾ പോര, ആദ്യ നാലിൽ എത്തില്ല എന്ന് നെയ്മർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിനെ വിമശിച്ച് പി എസ് ജി താരമായ നെയ്മർ. ലിവർപൂൾ അത്ര മികച്ച ടീമാണെന്ന് താൻ കരുതുന്നില്ല എന്നാണ് നെയ്മർ പറഞ്ഞത്. ഈ ടീമും കൊണ്ട് ലിവർപൂൾ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്തില്ല എന്നും നെയ്മർ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ പി എസ് ജിയും ലിവർപൂളും ഒരു ഗ്രൂപ്പിലാണ്.

ലിവർപൂൾ ആദ്യ നാലിൽ എത്തില്ല എന്ന് പറഞ്ഞ നെയ്മർ മാഞ്ചസ്റ്റർ സിറ്റിയാകും ഇത്തവണയും പ്രീമിയർ ലീഗ് ചാമ്പ്യൻസ് എന്നും പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും ചെൽസി മൂന്നാമതും ടോട്ടൻഹാം നാലാമതും ഫിനിഷ് ചെയ്യുമെന്നാണ് നെയ്മർ പ്രവചിക്കിന്നത്‌.