എൻ ബി എ ചാമ്പ്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

Newsroom

ഈസ്റ്റേൺ കോൺഫറൻസ് സെമി-ഫൈനൽ നിർണ്ണായക മത്സരത്തിൽ ബോസ്റ്റൺ സെൽറ്റിക്‌സിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മിൽവാക്കി ബക്‌സ് NBA പ്ലേ ഓഫിൽ നിന്ന് പുറത്തായി. ഹോം ഗ്രൗണ്ടിൽ സെൽറ്റിക്സ് 109-81 എന്ന വലിയ വിജയമാണ് സ്വന്തമാക്കിയത്.20220516 123432

സെൽറ്റിക്സിനായി ഗ്രാന്റ് വില്യംസ് ഏഴ് മൂന്ന് പോയിന്റുകൾ ഉൾപ്പെടെ 27 പോയിന്റുകൾ നേടി. ജെയ്‌സൺ ടാറ്റം 23 പോയിന്റുകളും നേടി.. 25 പോയിന്റുമായി ജിയാനിസ് ആന്ററ്റോകൗൺമ്പോയാണ് ബക്‌സിന്റെ ടോപ് സ്‌കോറർ ആയത്.

ഇനി സെൽറ്റിക്സ് ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ മിയാമി ഹീറ്റിനെ നേരിടും.