തന്റെ ഭാവി തീരുമാനിച്ചു കഴിഞ്ഞു എന്ന് എമ്പപ്പെ

20220516 122522

താൻ എവിടേക്ക് പോകും എന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞു എന്ന് ഫ്രഞ്ച് സ്ട്രൈക്കർ എമ്പപ്പെ. തന്റെ ഭാവി തീരുമാനിച്ചു കഴിഞ്ഞു. ഇനി ചെറിയ സാങ്കേതികത മാത്രമെ ബാക്കിയുള്ളൂ. ഉടൻ ഇതിനെ കുറിച്ച് വ്യക്തമായ രൂപം ഞാൻ നൽകും. എമ്പപ്പെ പറഞ്ഞു. ഫ്രാൻസ് ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുമ്പായി താൻ അടുത്ത സീസണിൽ എവിടെ കളിക്കും എന്ന് വ്യക്തമാക്കും എന്നും എമ്പപ്പെ പറഞ്ഞു.

താരം പി എസ് ജിയിൽ തുടരുമോ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്നതാകും പ്രധാന ചോദ്യം. ഇപ്പോഴും താരം റയൽ മാഡ്രിഡിലേക്ക് ആണ് എന്ന് തന്നെയാണ് സൂചനകൾ.

പി എസ് ജിയോടുള്ള ബഹുമാനം സൂക്ഷിക്കുന്നത് കൊണ്ട് എമ്പപ്പെ ഫ്രാൻസിലെ സീസൺ കഴിഞ്ഞതിനു ശേഷം മാത്രം പ്രഖ്യാപനങ്ങൾ മതി എന്ന് എമ്പപ്പെ തീരുമാനിച്ചിരിക്കുന്നത്.

അവസാന സീസണിൽ തന്നെ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് വരാൻ ശ്രമിച്ചിരുന്നു എങ്കിലും പി എസ് ജി താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. എമ്പപ്പയ്ക്കായി വലിയ കരാർ തന്നെയാകും റയൽ നൽകൂന്നത്. ക്ലബിലെ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരമായി എമ്പപ്പെയെ മാറ്റാൻ റയൽ ഉദ്ദേശിക്കുന്നുണ്ട്. 2017 മുതൽ എമ്പപ്പെ പി എസ് ജിക്ക് ഒപ്പം ഉണ്ട്. എമ്പക്ക് വേണ്ടി നൂറിൽ അധികം ഗോളുകൾ എമ്പപ്പെ നേടിയിട്ടുണ്ട്. ഈ സീസണിൽ എമ്പപ്പെയാണ് പി എസ് ജിക്ക് ആയി കൂടുതൽ ഗോൾ നേടിയതും കൂടുതൽ അസിസ്റ്റ് നൽകിയതും എമ്പപ്പെ ആയിരുന്നു.