മറഡോണയുടെ ഓർമ്മക്കായി സ്വപ്നപോരാട്ടം, ഇറ്റലി Vs അർജന്റീന കളമൊരുങ്ങുന്നു

Img 20210714 121206

മറഡോണയുടെ ഓർമ്മക്കായി സ്വപ്നപോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇതിഹാസ താരം മറഡോണയുടെ സ്വന്തം നേപ്പിൾസിൽ ഇറ്റലിയും അർജന്റീനയും തമ്മിലൊരു സൗഹൃദ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി യൂറോ 2020 ഉയർത്തിയ ഇറ്റലിയും മരക്കാനയിൽ ബ്രസീലിനെ വീഴ്ത്തി ചരിത്രമെഴുതിയ അർജന്റീനയും തമ്മിൽ ഒരു മത്സരത്തിനായാണ് യുവേഫയും കോണ്മെബോളും ശ്രമിക്കുന്നത്.

അവസാനമായി അർജന്റീന ഇറ്റലിയിലെ നേപ്പീൾസിൽ കളിച്ചത് 1990 ലോകകപ്പ് സെമിയിലാണ്. സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ നയിച്ചത് സാക്ഷാൽ മറഡോണ തന്നെയാണ്. നാപോളിയുടെ ഒരേ ഒരു ഇറ്റാലിയൻ കിരീടം നേടി നൽകിയ മറഡോണയുടെ പേരിലാണ് അദ്ദേഹത്തിന്റെ മരണശേഷം സ്റ്റേഡിയം അറിയപ്പെടുന്നത് – സ്റ്റേഡിയോ ഡിയാഗോ അർമാദോ മറഡോണ!

Previous articleഅടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഐസിസി, ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ അറിയാം
Next articleസ്മിത്ത് റോ ആഴ്‌സണലിൽ തന്നെ തുടരുമെന്ന് അർടെറ്റ