തന്റെ റോള്‍ വ്യക്തമായിരുന്നു, വരുക സിക്സറുകള്‍ പായിക്കുക – സൂര്യകുമാര്‍ യാദവ്

Sports Correspondent

Suryakumaryadav
Download the Fanport app now!
Appstore Badge
Google Play Badge 1

ഹോങ്കോംഗിനെതിരെയുള്ള മത്സരത്തിൽ തന്റെ റോള്‍ വ്യക്തമായിരുന്നുവെന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്. വിക്കറ്റ് അല്പം സ്ലോ ആയിരുന്നുവെന്നും തന്റെ പദ്ധതി ടെംപോ ഉയര്‍ത്തുക എന്നതായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

വിവിധ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുവാന്‍ ഓരോ താരവും തയ്യാറെടുക്കണമെന്നും താന്‍ ആ വെല്ലുവിളി വളരെ ഇഷ്ടപ്പെടുന്നുവെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

താന്‍ കളിച്ച ചില ഷോട്ടുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും ഈ ഫോര്‍മാറ്റിൽ ബാറ്റ് ചെയ്യുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ മുഖ്യമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. അതേ സമയം മാച്ച് സിറ്റുവേഷനെക്കുറിച്ചുള്ള വ്യക്തമായ ബോധവും ടീമുകള്‍ക്ക് ഉണ്ടാകണം എന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.