ബൈ ബാക്ക് ക്ലോസ് ഇല്ല, 15 മില്യണ് ഗാർനർ യുണൈറ്റഡ് വിട്ട് എവർട്ടണിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം ഗാർനർ ക്ലബ് വിട്ടു. ഗാർനറിനായുള്ള എവർട്ടന്റെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചു. 15 മില്യൺ യൂറോക്ക് ആണ് താരം എവർട്ടണിലേക്ക് പോകുന്നത്. ഗാർനറിന്റെ കരാറിൽ യുണൈറ്റഡ് ബൈബാക്ക് ക്ലോസ് വെച്ചിട്ടില്ല. ഗാർനർ മെഡിക്കൽ പൂർത്തിയാക്കി കഴിഞ്ഞു‌.

2027വരെയുള്ള കരാർ താരം എവർട്ടണിൽ ഒപ്പുവെച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഗാർനറിനെ വിൽക്കുന്നതിന് എതിരായിരുന്നു എങ്കിലും കസെമിറോ വന്നത് ഗാർനറിന് തിരിച്ചടിയായി.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ലോണിൽ കളിച്ച ഗാർനർ അവിടെ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെ പ്രീമിയർ ലീഗിൽ എത്തിയതിൽ വലിയ പങ്ക് ഗാർനറിന് ഉണ്ടായിരുന്നു.