“യൂറോപ്പിലെ മികച്ച ടീമല്ലാത്ത ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ ഭയക്കേണ്ട കാര്യമില്ല”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു ഐതിഹാസിക പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ചെൽസി നേരിടുന്നു. അലയൻസ് അറീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ചെൽസി യൂറോപ്യൻ കിരീടം ഉയർത്തിയത്. അതേ സമയം ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ ഭയപ്പെടേണ്ടതില്ല എന്നാണ് ബയേണീന്റെ സൂപ്പർ താരം തോമസ് മുള്ളർ പറയുന്നത്.

യൂറൊപ്പിലെ മികച്ച ടീമല്ല ചെൽസി ഇപ്പോൾ. മികച്ച‌ യുവതാരങ്ങളും ടേക്ക്നീഷ്യൻസും ഉള്ള ക്ലബ്ബാണ് ചെൽസി, അവരുടെ ഓരോ നീക്കങ്ങൾക്കും കളിക്കളത്തിൽ ബയേണിന് മറുപടി നൽകാൻ സാധിക്കുമെന്നും തോമസ് മുള്ളർ പറഞ്ഞു. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ പരാജയപ്പെടുത്താൻ ബയേണിന് സാധിക്കുമെന്നും തോമസ് മുള്ളർ കൂട്ടിച്ചേർത്തു.