ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ലൂക്ക മോഡ്രിച്ച് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കി. ഫൈനലില്‍ ഒരു അസിസ്റ്റ് സ്വന്തമാക്കിയ മോഡ്രിച്ചിനു ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ആയില്ലെങ്കിലും ഈ ടൂര്‍ണ്ണമെന്റില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ ആധികാരകിതയോടെ നയിച്ചതിന്റെ പുരസ്കാരം ഏറ്റവും അര്‍ഹമായ പുരസ്കാരം കൂടിയായി മാറി.
2014ല്‍ ലയണ്‍ മെസ്സി സ്വന്തമാക്കിയ ഗോള്‍ഡന്‍ ബോള്‍ സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡീഗോ മറഡോണ, ഒളിവര്‍ ഖാന്‍ തുടങ്ങിയ പല വമ്പന്മാരും തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ച പുരസ്കാരം ആണ്.
2018ലേതിനു സമാനമായി ഫൈനലില്‍ തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് തന്നെയായിരുന്നു 2014ലെലയും ഗോള്‍ഡന്‍ ബോള്‍ ജേതാവ്. 2014ല്‍ ജര്‍മ്മനിയോട് ഏക ഗോളിനു തോറ്റ് രണ്ടാം സ്ഥാനക്കാരായി മടങ്ങിയ അര്‍ജന്റീനയുടെ ലിയണ്‍ മെസ്സിയായിരുന്നു ഈ പുരസ്കാരത്തിനു അര്‍ഹനായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial