ഇറ്റലിയിൽ ദിവസങ്ങൾക്കുള്ളിൽ നാപോളിയും എ സി മിലാനും വീടിനും ഏറ്റു മുട്ടുന്നു. സീരി എ പോരാട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയാണ് പിറന്നത്. എന്നാൽ ഇപ്പോൾ കോപ്പ ഇറ്റാലിയയുടെ ക്വാർട്ടർ ഫൈനലിൽ ആണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മുൻ മിലാൻ പരിശീലകനായ കാർലോ അൻസലോട്ടിയുടെ കീഴിലാണ് നാപോളി കളത്തിൽ ഇറങ്ങുന്നത്.
കാർലോയുടെ ശിഷ്യൻ ഗട്ടൂസോയാണ് മിലാന്റെ പരിശീലകൻ. ഗുരു -ശിഷ്യ പോരാട്ടം ഇറ്റലിയിൽ അരങ്ങ് തകർക്കുകയാണ്, പരിക്കാണ് മിലാനെ വലയ്ക്കുന്ന പ്രശ്‍നം. സ്ട്രിനിച്,പെപെ റൈന, ക്രിസ്റ്റിൻ സപാട, ലൂക്കാസ് ബിഗ്ലിയ, ബൊണ്വെന്റുറ, മാറ്റിയ കാൽഡറാ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഹിഗ്വെയിൻ പകരം മിലാനിൽ എത്തിയ പിയറ്റെക്ക് നാപോളിക്കെതിരെ സീരി എ യിലായിരുന്നു അരങ്ങേറ്റം കുറിച്ചത്.
സ്‌ക്വാഡ്: A Donnarumma, G Donnarumma, Plizzari; Abate, Calabria, Conti, Laxalt, Musacchio, Rodriguez, Romagnoli; Bakayoko, Bertolacci, Kessie, Mauri, Montolivo, Paqueta; Borini, Calhanoglu, Castillejo, Cutrone, Piatek, Suso, Tsadjout