മിലാന്റെ കിരീട മോഹങ്ങൾ കാത്ത് ടൊണാലിയുടെ ഇഞ്ച്വറി ടൈം വിന്നർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിലെ കിരീട പോരാട്ടത്തിൽ എ സി മിലാന് നിർണായകമായ വിജയം. ഇന്ന് ലാസിയോയോട് എവേ മത്സരത്തിൽ എ സി മിലാൻ 2-1ന്റെ വിജയം നേടിക്കൊണ്ട് അവരുടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇമ്മൊബിലെ ലാസിയോക്ക് ലീഡ് നൽകി. മിലിങ്കോസാവിചിന്റെ അസിസ്റ്റിൽ ആയിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ മാത്രമാണ് സന്ദർശകരായ മിലാൻ സമനില കണ്ടെത്തിയത്. 50ആം മിനുട്ടിൽ ഫ്രഞ്ച് സ്ട്രൈക്കർ ജിറൂദാണ് സമനില നേടിയത്. ഇതിനു ശേഷം വിജയ ഗോളിനായി ശ്രമിച്ച മിലാൻ അവസാനം ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ കണ്ടെത്തി. യുവ മധ്യനിര താരം ടൊണാലിയാണ് ലീഡ് നൽകിയത്. 92ആം മിനുട്ടിലായിരുന്നു ഗോൾ.

ഈ വിജയത്തോടെ മിലാൻ 74 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച ഇന്റർ മിലാന് 72 പോയിന്റ് ഉണ്ട്.