പൊള്ളാര്‍ഡ് ഉള്‍പ്പെടെ 13 താരങ്ങളെ റിലീസ് ചെയ്ത് മുംബൈ

ഐപിഎലില്‍ ഏറ്റവും അധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ റിലീസ് ചെയ്ത താരങ്ങളെ പ്രഖ്യാപിച്ചു. ഐപിഎലില്‍ നിന്ന് റിട്ടയര്‍ ചെയ്ത കീറൺ പൊള്ളാര്‍ഡിന് പുറമെ റൈലി മെറിഡിത്ത്, ഡാനിയേൽ സാംസ്, ഫാബിയന്‍ അല്ലന്‍, തൈമൽ മിൽസ് എന്നീ വിദേശ താരങ്ങളെയാണ് ഫ്രാഞ്ചൈസി റിലീസ് ചെയ്തത്.

ഇത് കൂടാതെ ഇന്ത്യന്‍ താരങ്ങളിൽ മുരുഗന്‍ അശ്വിന്‍, ബേസിൽ തമ്പി, ജയ്ദേവ് ഉനഡ്കട്, അന്മോൽപ്രീത് സിംഗ്, രാഹുല്‍ ബുദ്ധി, സഞ്ജയ് യാദവ്, ആര്യന്‍ ജുയൽ, മയാംഗ് മിശ്ര എന്നിവരെ ടീം റിലീസ് ചെയ്തു.