ലോകകപ്പിന് ശേഷവും അർജന്റീന ജേഴ്‌സിയിൽ തുടരും എന്ന സൂചനയുമായി ലയണൽ മെസ്സി

Nihal Basheer

Messi
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ലോകകപ്പിന് ശേഷവും ദേശിയ ടീമിൽ തുടരുമോ, ആരാധകർ ആകാംക്ഷയോടെ അറിയാൻ കാത്തിരിക്കുന്ന സംഗതിയാണത്. അടുത്തിടെ ഇത് തന്റെ അവസാന ലോകകപ്പ് ആയെക്കുമെന്ന് താരം അറിയിക്കുകയും കൂടി ചെയ്തതോടെ ദേശിയ ജേഴ്‌സിയിൽ ഇതിഹാസ താരത്തിന്റെ അവസാന നൃത്ത ചുവടുകൾക്ക് ആകും ഖത്തർ വേദിയാകുന്നത് എന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ ഒരു പക്ഷെ തന്നെ ആകാശനീല ജേഴ്‌സയിൽ വീണ്ടും കാണാമെന്ന സൂചനകൾ നൽകിയിരിക്കുകയാണ് മെസ്സി.

20221021 215433

ശാരീരികമായി വളരെ മെച്ചപ്പെട്ട അവസ്ഥയിൽ ആണ് താനെന്നും ഇത് തന്റെ അവസാന ലോകകപ്പ് ആകും എന്നത് തന്റെ പ്രായം കൂടി പരിഗണിച്ചു കൊണ്ട് നടത്തിയ അഭിപ്രയമാണെന്നും മെസ്സി പറഞ്ഞു. “കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ എത്തിയതിനേക്കാൾ വളരെ മികച്ച അവസ്ഥയിലാണ് ശരീരികമായി താൻ ഉള്ളത്. തന്റെ അഭിപ്രയം പ്രായം പരിഗണിച്ചുള്ളത് മാത്രമാണ്. സംഗതികൾ ഏത് വഴിക്ക് നീങ്ങുന്നു എന്ന് ലോകകപ്പിന് ശേഷം കാണാം” മെസ്സി കൂടിച്ചേർത്തു.

നേരത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച് ആരാഞ്ഞപ്പോൾ ഫ്രാൻസ്, ബ്രസീൽ ടീമുകൾക്കാണ് മെസ്സി ഊന്നൽ നൽകിയിരുന്നത്. “ജേതാക്കൾ ആരാവും എന്നു ചോദിച്ചാൽ എല്ലാവരും വമ്പൻ ടീമുകളെ ചൂണ്ടിക്കാണിക്കും, ജർമനി, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ. എന്നാൽ തന്റെ അഭിപ്രായത്തിൽ ഇത്തവണ കൂടുതൽ സാധ്യത ഉള്ളത് ഫ്രാൻസ്, ബ്രസീൽ എന്നിവർക്കാണ്.” മെസ്സി പറഞ്ഞു. തോൽവി അറിയാതെ കുതിക്കുന്ന അർജന്റീനയെ ലോകകപ്പ് നേടാൻ സാധ്യത ഉള്ളവരുടെ കൂട്ടത്തിൽ താരം പെടുത്തിയില്ല.