ബറോഡ വനിതാ ക്രിക്കറ്റ് ടീം ബസ് അപകടത്തിൽ പെട്ടു

Picsart 22 10 22 01 14 06 836

ബറോഡ വനിതാ ക്രിക്കറ്റ് ടീമിന്റെ ബസ് ഇന്നലെ അപകടത്തിൽ പെട്ടു. വെള്ളിയാഴ്ച വിശാഖപട്ടണത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ബറോഡ വനിതാ ക്രിക്കറ്റ് ടീം മാനേജർക്കും നാല് കളിക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇന്ത്യൻ സീനിയർ വനിതാ ടി20 ട്രോഫി മത്സരങ്ങൾ കഴിഞ്ഞ് ബറോഡ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ആണ് ദേശീയ പാത 16-ൽ റെഡ്ഡി കഞ്ചാരപാലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബസ് ലോറിയിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ വശം ഭാഗികമായി തകർന്നു.

20221022 011325

സംഭവം നടന്നയുടൻ തന്നെ ലോക്കൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ ബസും ലോറിയും സ്റ്റേഷനിലെത്തിച്ച കഞ്ചരപാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബറോഡ വനിതാ ക്രിക്കറ്റ് ടീം മാനേജർ നീലം ഗുപ്തയും കേശ പട്ടേൽ, അമൃത ജോസഫ്, പ്രജ്ഞാ റാവത്ത്, നിധി ധമുനിയ എന്നി താരങ്ങളുമാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്‌. ആർക്കും സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുണ്ട്.