“പി എസ് ജിയിലേക്കുള്ള നീക്കം പ്രയാസമുള്ളതായിരുന്നു, മയാമിയിൽ സന്തോഷം തിരികെ ലഭിച്ചു” – മെസ്സി

Newsroom

Picsart 23 08 18 11 31 06 292
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച ലയണൽ മെസ്സി തനിക്ക് സന്തോഷം തിരികെ ലഭിച്ചതായി പറഞ്ഞു. ഇന്റർ മയാമിയിലേക്കുള്ള തന്റെ നീക്കം ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്കുള്ള തന്റെ നീക്കത്തിന്റെ നേരെ വിപരീതഫലമാണ് തനിക്ക് നൽകുന്നത് എന്ന് മെസ്സി പറഞ്ഞു. ബാഴ്സലോണ വിടാൻ താൻ ആഗ്രഹിച്ചിരുന്നില്ല. പി എസ് ജിയിലേക്കുള്ള നീക്കം പ്രയാസകരമായിരുന്നു. എനിക്കും കുടുംബത്തിനും. എന്നാൽ ഇന്റർ മയാമിയിൽ താൻ വീണ്ടും സന്തോഷവാൻ ആണ്. മെസ്സി പറഞ്ഞു.

മെസ്സി 23 08 18 11 31 21 342

മിയാമിയിൽ ചേർന്നതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിലും ഗോളടിച്ച മെസ്സി ഒമ്പത് ഗോളുകൾ ഇതുവരെ ക്ലബിനായി നേടി.

“അന്ന് ഞാൻ പറഞ്ഞതുപോലെ, പാരീസിലേക്കുള്ള എന്റെ യാത്ര ഞാൻ ആഗ്രഹിച്ച ഒന്നായിരുന്നില്ല, ബാഴ്‌സലോണ വിടാൻ ഞാൻ ആഗ്രഹിച്ചതായിരുന്നില്ല. മയാമിയിലേക്കുള്ള വരവ് മുതൽ എനിക്ക് സ്നേഹം ലഭിക്കുന്നു, ഇവിടെ ലഭിച്ച സ്വീകരണം ശ്രദ്ധേയമായിരുന്നു, ഇത് ധാരാളം ലാറ്റിനോകളുള്ള ഒരു നഗരമാണ്, അത് എനിക്കും കുടുംബത്തിനും എല്ലാം വളരെ എളുപ്പമാക്കുന്നു,” അദ്ദേഹം പറഞ്ഞു.