ലയണൽ മെസ്സി ബാഴ്സലോണ വിട്ടത് ലാലിഗയെ സാമ്പത്തികമായി തന്നെ തകർക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ മെസ്സി പി എസ് ജിയിലേക്ക് പോയത് ലാലിഗയ്ക്ക് ഒരു കോട്ടമേ അല്ല എന്ന് ലാലിഗ പ്രസിഡന്റ് തെബാസ് പറയുന്നു. മെസ്സി പോയത് താൻ കാര്യമാക്കുന്നില്ല എന്നും ലാലിഗ യൂറോപ്പിലെ മികച്ച ലീഗായി തുടരും എന്നും തെബാസ് പറഞ്ഞു. ലയണൽ മെസ്സി പോയാലും പകരക്കാർ ആകാവുന്ന മികച്ച കളിക്കാർ ഇവിടെയുണ്ട്. വിനീഷ്യസ് ജൂനിയർ ഒക്കെ ലോകത്തെ മികച്ച ടാലന്റാണ്. തെബാസ് പറയുന്നു.
വിനീഷ്യസിനെ പോലെയുള്ള നിരവധി മികച്ച യുവതാരങ്ങൾ ലാലിഗയിൽ ഉണ്ട്. മെസ്സി ലാലിഗ വിട്ടത് ഇതുപോലുള്ള യുവതാരങ്ങൾക്ക് വളരാനുള്ള അവസരമാണ് എന്നും തെബാസ് പറഞ്ഞു. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടപ്പോഴും നെയ്മർ ക്ലബ് വിട്ടപ്പോഴും ഇവരുടെ ഒന്നും അഭാവം ലാലിഗയെ ബാധിക്കില്ല എന്നായിരുന്നു തെബാസ് പറഞ്ഞിരുന്നത്.