മെസ്സിക്ക് വേണ്ടി മൂന്ന് താരങ്ങളെയും 100 മില്യണും നൽകാൻ സിറ്റി തയ്യാർ

- Advertisement -

മെസ്സി സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾ കനക്കുകയാണ്. മെസ്സിയുടെ പിതാവ് ചർച്ചകൾക്കായി മാഞ്ചസ്റ്ററിൽ എത്തി എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. പെപ് ഗ്വാർഡിയോള മെസ്സിയുമായി സംസാരിച്ചു എന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിക്ക് വേണ്ടി എന്ത് വലിയ ഓഫർ നൽകാനും സിറ്റി തയ്യാറാണ്. ഇപ്പോൾ 700 മില്യണാണ് മെസ്സിയുടെ റിലീസ് ക്ലോസ് അത് നൽകാൻ ലോകത്ത് ഒരു ടീമിനും സാധിച്ചേക്കില്ല.

അതിനാൽ 100 മില്യൺ യൂറോയും ഒപ്പം മൂന്ന് സൂപ്പർ താരങ്ങളെയും സിറ്റി ബാഴ്സലോണക്ക് ഓഫറായി നൽകിയേക്കും. സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ്, അറ്റാക്കിങ് മിഡ്ഫീൽഡർ ബെർണാഡോ സിൽവ, യുവ സെന്റർ ബാക്ക് ഗാർസിയ എന്നിവരെയാണ് സിറ്റി നൽകാൻ തയ്യാറായിട്ടുള്ളത്. മൂന്ന് ഒന്നിനൊന്ന് മികച്ച താരങ്ങൾ. യുവതാരം ഗാർസിയക്ക് വേണ്ടി നേരത്തെ തന്നെ ബാഴ്സലോണ രംഗത്തുണ്ട്.

പക്ഷെ ഈ ഓഫർ നൽകിയാലും മെസ്സിയെ ക്ലബ് വിടാൻ ബാഴ്സലോണ അനുവദിക്കുമോ എന്നത് സംശയമാണ്. ബാഴ്സ ക്ലബിൽ ഇപ്പോഴും മെസ്സിയുടെ മനസ്സു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Advertisement