ലയണൽ മെസ്സി ക്ലബ് വിട്ടത് ബാഴ്സലോണക്ക് വലിയ ക്ഷീണമാണ് എന്ന് പരിശീലകൻ കോമാൻ. ലയണൽ മെസ്സി ആയിരുന്നു ബാഴ്സലോണയിലെ പ്രശ്നങ്ങൾ ഒക്കെ തുന്നികെട്ടി മറച്ചു വെച്ചിരുന്നത്. അദ്ദേഹം ഉള്ളത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ കോമാൻ പറഞ്ഞു. മെസ്സി ഒരോ മത്സരത്തിലും മത്സരത്തിന്റെ ഗതി തീരുമാനിച്ചിരുന്നു. മെസ്സി ഉണ്ടായിരുന്ന കാലത്ത് ക്ലബിലെ താരങ്ങൾ എല്ലാം കൂടുതൽ മെച്ചപ്പെട്ടിരുന്നു. മെസ്സിയുടെ സാന്നിദ്ധ്യം അവരെയൊക്കെ അവർ ശരിക്കും ഉള്ളതിനേക്കാൾ മികച്ച താരങ്ങളാക്കിയിരുന്നു എന്നും കോമാൻ പറഞ്ഞു.
എന്നാൽ മെസ്സി പോയതോടെ ക്ലബ് തന്നെ ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കോമാൻ പറഞ്ഞു. ഇത് ഒരു വിമർശനം അല്ല എന്നും തന്റെ നിരീക്ഷണം ആണെന്നും കോമാൻ പറഞ്ഞു. മെസ്സി പോയതോടെ ക്ലബ് കഷ്ടപ്പെടുക ആണെന്നും കോമാൻ പറഞ്ഞു. ബാഴ്സലോണ ഈ സീസൺ വളരെ മോശം രീതിയിലാണ് തുടങ്ങിയത്. കോമാന്റെ ഭാവി തന്നെ ഇപ്പോൾ പ്രതിസന്ധിയിലാണ്.