മെസ്സി ബാഴ്സലോണയിൽ തിരികെ എത്തി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരം ലയണൽസ് മെസ്സി വെക്കേഷനു ശേഷം ബാഴ്സലോണയിൽ തിരികെ എത്തി. കോപ അമേരിക്കയിൽ കളിക്കേണ്ടി വന്നതിനാൽ ആണ് വെക്കേഷൻ കഴിഞ്ഞ് എത്താൻ മെസ്സി ഇത്ര വൈകിയത്. ഇബിസയിൽ ആയിരുന്നു മെസ്സി ഉണ്ടായിരുന്നത്. താരം ഇന്ന് പുലർച്ചെ ബാഴ്സലോണയിൽ എത്തി. നാളെ മുതൽ ബാഴ്സലോണയ്ക്ക് ഒപ്പം മെസ്സി ട്രെയിൻ ചെയ്യും.

കഴിഞ്ഞ ദിവസം ബ്രസീൽ താരം ആർതറും ബാഴ്സലോണയിൽ തിരികെ എത്തിയിരുന്നു. ഇനി ബ്രസീലിന്റെ കൗട്ടീനോ മാത്രമാണ് പരിശീലനത്തിന് തിരികെ എത്താനുള്ളത്. ക്ലബ് വിടുമെന്ന് അഭ്യൂഹമുള്ള കൗട്ടീനോയും ഉടൻ ടീമിനൊപ്പം ചേരും. മെസ്സി എത്തിയെങ്കിലും അടുത്ത ബാഴ്സലോണ പ്രീസീസൺ മത്സരത്തിൽ മെസ്സി ഉണ്ടാകില്ല.