“തന്റെ മകന് ഇനി ഈ ക്ലബിൽ കളിക്കാൻ താല്പര്യമില്ല”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചർച്ചയാണ് എങ്ങും എത്താതെ പിരിഞ്ഞത്. ലയണൽ മെസ്സിയെ ക്ലബ്ബ് വിടാൻ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോർഗെ മെസ്സി റോസാരിയോയിൽ നിന്നും ക്യാമ്പ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബർതമെയുവുമായുള്ള ചർച്ച ഒടുവിൽ അലസ്സിപ്പിരിയുകയാണുണ്ടായത്. തന്റെ മകനായ മെസ്സിക്ക് ക്ലബ്ബിൽ കളിക്കാൻ താല്പര്യമില്ലെന്ന് ജോർഗെ മെസ്സി അറിയിച്ചെങ്കിലും രണ്ട് വർഷത്തെക്ക് കൂടി കരാർ നീട്ടണമെന്ന വിചിത്രമായ വാദമാണ് ബാഴ്സലോണ ഉന്നയിക്കുന്നത്.

700‌മില്ല്യണിന്റെ റിലീസ് ക്ലോസ് നൽകാതെ മെസ്സിയെ വിട്ട് തരില്ല എന്ന നിലപാടിൽ തന്നെയാണ് ഇപ്പോളും ബാഴ്സലോണ ഉറച്ച് നിൽക്കുന്നത്. ബാഴ്സലോണയിൽ തുടരാൻ മെസ്സിക്കുള്ള ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ ജോർഗെ മെസ്സി ഇതുവരെയായി മറ്റു ക്ലബ്ബുകളുമായി യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ല എന്നും പറഞ്ഞിരുന്നു. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതകളും ഉരുതിരിയുന്നുണ്ട്.