“റൊണാൾഡോയ്ക്ക് ഒപ്പം കളിക്കാൻ കഴിയുന്നത് സ്വപ്ന സാക്ഷാത്കാരം”

- Advertisement -

ബാഴ്സലോണയിൽ നിന്ന് യുവന്റസിൽ എത്തിയ ആർതുർ ഇന്നലെ ഔദ്യോഗികമായി യുവന്റസിൽ തന്റെ ആദ്യ പത്ര സമ്മേളനം നടത്തി. യുവന്റസ് ഇതിഹാസ ക്ലബാണെന്നും ഈ ക്ലബിന്റെ ഭാവി പദ്ധതികളിൽ വിശ്വാസമുള്ളത് കൊണ്ടാണ് യുവന്റസിലേക്ക് വന്നത് എന്നും ആർതുർ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കാൻ കഴിയും എന്നത് വലിയ സന്തോഷം നൽകുന്നുണ്ട്. അത് ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാകും എന്നും ആർതുർ പറഞ്ഞു.

മെസ്സിക്കൊപ്പം നേരത്തെ തന്നെ കളിച്ചിട്ടുള്ള ആർതുറിന് റൊണാൾഡോയ്ക്ക് ഒപ്പവും കളിക്കാൻ ആകും എന്നത് വലിയ സന്തോഷം നൽകുന്നുണ്ട്. ഇതിഹാസ താരം പിർലോ ആണ് യുവന്റസിന്റെ പരിശീലകൻ എന്നത് വലിയ സന്തോഷം നൽകുന്നുണ്ട് എന്നും ആർതുർ പറഞ്ഞു. ഒരു മധ്യനിര താരം കൂടി ആയത് കൊണ്ട് പിർലോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും യുവതാരം പറഞ്ഞു. യുവന്റസിൽ അഞ്ചാം നമ്പർ ജേഴ്സി ആകും ആർതുർ അണിയുക.

Advertisement